SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

റേഷൻകടയുടെ അംഗീകാരം റദ്ദാക്കി

1

തൃശൂർ: ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി അടിച്ചതുമായി ബന്ധപ്പെട്ട് തൃശൂർ താലൂക്ക് ചൊവ്വൂരിലെ 184-ാം നമ്പർ റേഷൻകടയുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കി. എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ അതേ രീതിയിൽ കാർഡ് ഉടമകൾക്ക് വിതരണം നടത്തേണ്ടതാണെന്ന് ലൈസൻസികൾക്ക് നിർദ്ദേശം നൽകിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ നടന്ന പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷൻകടകളുടെ ലൈസൻസ് താത്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് പി.എച്ച്.എച്ച് കാർഡിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സെപ്തംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.