SignIn
Kerala Kaumudi Online
Friday, 26 April 2024 2.49 AM IST

'സ്വാതന്ത്ര്യ സമർപ്പണം' ശ്രദ്ധേയമായി

പാലാ: മീനച്ചിൽ താലൂക്കിന്റെ പ്രൗഢഗംഭീരമായ സ്വാതന്ത്ര്യസമര ചരിത്രം അനുസ്മരിച്ചുകൊണ്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മീനച്ചിൽ താലൂക്കിലെ 100 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ 'സ്വാതന്ത്ര്യ സമർപ്പണം' എന്ന പരിപാടിയിൽ ആദരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ അനുസ്മരണാർത്ഥം അവർക്ക് മെമന്റോ സമ്മാനിച്ച് സ്വാതന്ത്ര്യ സമർപ്പണം പരിപാടി ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. ആർ.വി. ജോസ് രചിച്ച 'പൊരുതി നേടിയ സ്വാതന്ത്ര്യം' എന്ന ചരിത്ര ഗവേഷണ ഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡോ.ആർ.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് ആർ.വി. ജോസ്, ജോസ്‌മോൻ മുണ്ടയ്ക്കൽ, സി.റ്റി രാജൻ, സിജോ ജോസഫ്, വി.സി പ്രിൻസ്, ഷോജി ഗോപി, അഡ്വ. ബേബി സൈമൺ, ആന്റോച്ചൻ ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.