തൃശൂർ: കോർപറേഷൻ പരിധിയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ നടത്തുന്ന ബുൾഡോസർ രാജ് അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ. വഴിയോര കച്ചവട തൊഴിലാളികളെ നിയമ മാനദണ്ഡം പാലിക്കാതെ ഒഴിപ്പിച്ച കോർപറേഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കോർപറേഷന് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളക്ടറുടെ നിർദ്ദേശം പോലും അവഗണിച്ച് തൊഴിലാളികളെ നിർദാക്ഷിണ്യം ഒഴിപ്പിക്കുന്ന മേയറുടെ നടപടിയിൽ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി. എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, യൂണിയൻ ജില്ലാ സെക്രട്ടറി ടി.ആർ. ബാബുരാജ്, ഐ. സതീഷ്കുമാർ, രാധിക സനീഷ്, യൂണിയൻ മണ്ഡലം സെക്രട്ടറി പി.എസ്. ബാബു, എ. സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |