SignIn
Kerala Kaumudi Online
Saturday, 20 April 2024 8.09 AM IST

വാഹനാപകടങ്ങളിലെ ആഘാതം കുറയ്ക്കാം, വനിതാ ഡെൻ്റൽ ഡോക്ടർക്ക് യു.കെ പേറ്റന്റ്

dhanya-
ഡോ. ധന്യ

തൃശൂർ: വാഹനാപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാനും പരിക്കുകളും നാശനഷ്ടങ്ങളും കുറയ്ക്കാനുമെല്ലാം സഹായകമാകാൻ വനിതാ ദന്തൽ ഡോക്ടർ വികസിപ്പിച്ചെടുത്ത സങ്കേതികവിദ്യക്ക് യു.കെ ഗവണ്മെന്റിന്റെ പേറ്റന്റ്. ഒരു വാഹനത്തിന്റെ മുൻപിലും പിന്നിലും വശങ്ങളിലും ഇത് ഘടിപ്പിക്കാം. വാഹനങ്ങൾ കൂടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ആഘാതം മൂലമുണ്ടാകുന്ന ഊർജ്ജത്തെ പല ഘട്ടങ്ങളിലായി ആഗിരണം ചെയ്ത് ഗണ്യമായി കുറയ്ക്കുന്ന കൊളിഷൻ ഇമ്പാക്ട് റെഡ്യൂസർ എന്ന സംവിധാനമാണ് ഡോ. ആർ.എസ്. ധന്യ വികസിപ്പിച്ചെടുത്തത്.

ഊർജ്ജം ആഗിരണം ചെയ്യുമ്പോളുണ്ടാകുന്ന റിക്കോയിൽ പ്രഭാവം തടയാനുള്ള സംവിധാനവും സങ്കേതികവിദ്യയിലുണ്ട്. താരതമ്യേന ചെലവും കുറവാണ്. കേന്ദ്രഗവണ്മെന്റിന്റെ പേറ്റന്റ് നേരത്തേതന്നെ ലഭിച്ചിരുന്നു. ഇനി മേട്ടോർ വാഹനവകുപ്പിന്റെ അനുമതി കൂടി ലഭ്യമായാൽ വാണിജ്യാടിസ്ഥാനത്തിൽ ഇത് നിർമ്മിച്ച് വാഹനങ്ങളിൽ ഘടിപ്പിക്കാനാകും.

ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളിലും ക്രാഷ് ഗാർഡ്, റോഡിലെ മീഡിയനുകൾ, പാലങ്ങളുടെ തൂണുകൾ, കൈവരികൾ, കപ്പലുകൾ, തുറമുഖങ്ങൾ, ബോട്ടുകൾ, ബോട്ട് ജെട്ടികൾ തുടങ്ങി ആഘാതം ഉണ്ടാകുന്ന മിക്ക ഇടങ്ങളിലും ഇത് ഉപയോഗിക്കാം.

  • രണ്ടാം പേറ്റൻ്റ്

ഇൻറ്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിലെ അപേക്ഷയിൽ ഇന്റർനാഷണൽ സെർച്ച് റിപ്പോർട്ട് സമർപ്പിച്ച ലഭിച്ചതിനെത്തുടർന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യൻ പേറ്റന്റ് ലഭിച്ചതിനാൽ ഇന്ത്യൻ പേറ്റന്റ് ജേണലിലും യു.കെ പേറ്റന്റ് ലഭിച്ചതിനെ തുടർന്ന്, യു.കെ പേറ്റന്റ് ജേണലിലും പ്രസിദ്ധീകരിച്ചു. വ്യാജ കറൻസികൾ ഇല്ലാതാക്കാനുള്ള ഡിജിറ്റലൈസ്ഡ് ഹൈ വാല്യൂ പേപ്പർ കറൻസി എന്ന മറ്റൊരു സാങ്കേതികവിദ്യക്കും മുൻപ് തന്നെ അമേരിക്കയുടെ പേറ്റന്റ് അംഗീകാരം ഡോ. ധന്യയ്ക്ക് ലഭിച്ചിരുന്നു. പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ് ബിരുദധാരിയായ ഡോ. ധന്യ, തൃശൂർ അക്കിക്കാവ് പി.എസ്.എം ഡന്റൽ കോളേജിൽ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം അദ്ധ്യാപികയാണ്. ചാവക്കാട് 'സുരാധ്' ലാണ് താമസം.

പത്രങ്ങളിൽ വരുന്ന വാഹനാപകടങ്ങളുടെ വാർത്തകളും ചിത്രങ്ങളും വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. അപകടങ്ങളുടെ ആഘാതം കുറയ്ക്കാൻ പല രീതികളിൽ ചിന്തിച്ചു. ഒടുവിൽ ഇങ്ങനെയൊരു സംവിധാനം വികസിപ്പിച്ചെടുക്കുകയായിരുന്നു.
- ഡോ.ധന്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.