തിരുവല്ല: ആസാദി കാ അമൃതമഹോത്സവത്തിന്റെ ഭാഗമായി അഭിഭാഷക പരിഷത്ത് തിരുവല്ല യൂണിറ്റിന്റെ നേത്യത്വത്തിൽ വീരമൃത്യു മരിച്ച ധീരജവാന് കെ.സി.സുരേഷ് കുമാറിന്റെ കുടുംബത്തെ ആദരിച്ചു. യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. ഭരണഘടനയുടെ ആമുഖം പരിഭാഷപ്പെടുത്തി വിതരണംചെയ്തു. സംസ്കാർഭാരതി ദക്ഷിണ ക്ഷേത്രപ്രമുഖ് കെ.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് യൂണിറ്റ് സെക്രട്ടറി അഡ്വ.അമ്പിളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഭിഭാഷക പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.ശ്യാം മണിപ്പുഴ ലഘുലേഖ വിതരണോദ്ഘാടനം നിർവഹിച്ചു.അഡ്വ.കെ.എൻ രാധാകൃഷ്ണൻ, അഡ്വ.കുര്യൻ ജോസഫ്,അഡ്വ.ലക്ഷ്മി എസ്.നായർ, അഡ്വ.വർഗീസ്, അഡ്വ.സിന്ധു എ.ജി,ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ടി.സി.അനിൽകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |