ആലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നു നഗരചത്വരത്തിലേക്ക് ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിച്ചു. 'എന്റെ ഇന്ത്യ, എവിടെ ജോലി?, എവിടെ ജനാധിപത്യം? മതനിരപേക്ഷതയുടെ കാവലാളാവുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രകടനം. പൊതു സമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് ജയിംസ് സാമുവേൽ അദ്ധ്യക്ഷനായി. സെക്രട്ടറി ആർ.രാഹുൽ, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്.ബാബുജാൻ, എ.എം.ആരിഫ് എം.പി, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, എം.എസ്.അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |