SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.47 PM IST

വിലക്കയറ്റം: കോൺഗ്രസ് പ്രക്ഷോഭം തുടങ്ങി

rahul-gandhi

ന്യൂഡൽഹി: വിലക്കയറ്റത്തിനും വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്‌ക്കുമെതിരെ കോൺഗ്രസ് നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 'മെഹംഗൈ ചൗപാൽ' പ്രതിഷേധ റാലികൾക്ക് തുടക്കമിട്ടു. ആഗസ്റ്റ് 28ന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന മെഗാ റാലിയോടെയാണ് പ്രതിഷേധ പരിപാടികളുടെ സമാപനം.

എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ചന്തകളും ചില്ലറ വില്പനശാലകളും കേന്ദ്രീകരിച്ച് നടത്തുന്ന റാലികളും സംവാദങ്ങളുമാണ് പരിപാടികളിൽ പ്രധാനം.

വരുന്ന ആഴ്ചകളിൽ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കൂടുതൽ പ്രതിഷേധ പരമ്പരകളുണ്ടാകും. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആഗസ്റ്റ് 5ന് നടത്തിയ രാജ്യവ്യാപക പ്രക്ഷോഭത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണിതെന്ന് മുതിർന്ന നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം വർദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.