അടൂർ : നഗരസഭയിലെ കർഷകദിനാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാർഷികമേഖലയിൽ സ്വയംപര്യാപ്ത കൈവരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി കൃഷിയിലേക്ക് ഇറങ്ങണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയർമാൻ ഡി. സജി അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യാ റജി മുഹമ്മദ്, റോണി പാണംതുണ്ടിൽ, കെ.മഹേഷ്കുമാർ, ഗോപാലൻ, അജി പാണ്ടിക്കുടിയിൽ, ബീനാബാബു, അനിതാകുമാരി, എം.അലാവുദ്ദീൻ, രജനി രമേശ്, ശ്രീജാകുമാരി, അനുവസന്തൻ, രമേശ് വരിയ്ക്കോലിൽ, സിന്ധു തുളസീധരകുറുപ്പ്, കെ.ജി.വാസുദേവൻ, അഡ്വ.ജോസ് കളീയ്ക്കൽ, കൃഷി അസി.ഡയറക്ടർ റോഷൻ ജേക്കബ്, ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് എന്നിവർ പ്രസംഗിച്ചു. നഗരസഭയിൽ മികച്ച കർഷകരായി തിരഞ്ഞെടുത്തവരെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |