കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊലക്കേസുകൾ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി 31ന് പരിഗണിക്കും കൊലപാതക പരമ്പരയിലെ മുഴുവൻ കേസുകളും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മാറാട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. കൂടത്തായി പൊന്നാമറ്റം വീട്ടിൽ പതിനാറ് വർഷത്തിനിടയിൽ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തിൽ നടന്നത്. വിദ്യാഭ്യാസ വകുപ്പ് റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട.അദ്ധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), ടോം തോമസിന്റെ സഹോദരൻ എം.എം.മാത്യു (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്കറിയയുടെ മകൾ ആൽഫൈൻ (2), ഭാര്യ സിലി (44) എന്നിവരാണ് മരിച്ചത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |