SignIn
Kerala Kaumudi Online
Thursday, 25 April 2024 8.32 PM IST

വാർഷികവും ചാരിറ്റി ഫണ്ട് വിതരണവും

t
t

ആലപ്പുഴ: കേരള റോവിംഗ് ആൻഡ് പാഡ്‌ലിങ് ബോട്ട് ക്ലബ് അസോസിയേഷൻ, കേരള ബോട്ട് റേയ്‌സ് ലീഡേഴ്‌സ് ഫൗണ്ടേഷൻ, സെന്റ് ആന്റണീസ് സാധുജന സഹായസംഘം എന്നിവയുടെ നാലാം വാർഷികവും ചാരിറ്റി ഫണ്ട് വിതരണവും 20ന് നടക്കും. മൂന്നിന് ആലപ്പുഴ സെന്റ് ആന്റണീസ് ഓർഫനേജ് ഓഡിറ്റോറിയത്തിൽ കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനവും അനാഥാലയങ്ങൾക്കുള്ള സഹായധന വിതരണവും നടത്തും. ഫൗണ്ടേഷൻ ചെയർമാൻ സി.ടി.തോമസ് കാച്ചാംകോടം അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും കായികതാരങ്ങളെ ആദരിക്കലും കിടപ്പുരോഗികൾക്കുള്ള സഹായധന വിതരണവും നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് നിർവഹിക്കും. അനുഗ്രഹ പ്രഭാഷണവും ഭിന്നശേഷിക്കാർക്കുള്ള സഹായധനവിതരണവും ആലപ്പുഴ ഫൊറോന വികാരി ഫാ.ഏബ്രഹാം വെട്ടുവയലിൽ നടത്തും. ഭിന്നശേഷി വിദ്യാലയങ്ങൾക്കുള്ള സഹായധനം സെന്റ് ആന്റണീസ് ഓർഫനേജ് ഡയറക്ടർ ഫാ.തോബിയാസ് തെക്കേപാലയ്ക്കൽ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ സി.ടി.തോമസ് കാച്ചാംകോടം, ഫൗണ്ടേഷൻ ജനറൽ കൺവീനർ മോനിച്ചൻ പുത്തൻപറമ്പിൽ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.പി. രാജു പള്ളാത്തുരുത്തി, സെക്രട്ടറി ടോം ജോസഫ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.