തേഞ്ഞിപ്പാലം : മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന സംസ്ഥാന അണ്ടർ 14 സുബ്രതോ കപ്പ് ഫുട്ബാളിൽ ജില്ലയെ പ്രതിനിധീകരിച്ച് കളിച്ച ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ് ജേതാക്കളായി. പാലക്കാട് ജില്ലയ്ക്കായി കളത്തിലിറങ്ങിയ പി.കെ.എം എച്ച്. എസ്. എസ് തൃക്കടിയൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ചേലേമ്പ്രയ്ക്ക് വേണ്ടി മുഹമ്മദ് ജിഷാം, ഷബീബ് അലി എന്നിവർ ഗോൾ നേടി. അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ഇന്റർ നാഷണൽ സുബ്രതോ കപ്പ് ഫുട്ബാളിൽ ചേലേമ്പ്ര എൻ. എൻ. എം. എച്ച്. എസ്. എസ് കേരളത്തെ പ്രതിനിധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |