SignIn
Kerala Kaumudi Online
Friday, 19 April 2024 6.56 PM IST

ഇന്ന് ശ്രീകൃഷ്ണജയന്തി; നഗരത്തിൽ വൈകിട്ട് മഹാശോഭായാത്ര

krishna

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് നഗരത്തിൽ കുട്ടികളുടെ ശോഭായാത്ര നടക്കും. വൈകിട്ട് നാലിന് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിക്കുന്ന മഹാശോഭായാത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം നഗരത്തിലെ പത്ത് കേന്ദ്രങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകളാണ് പാളയത്ത് സംഗമിച്ച ശേഷം മഹാശോഭായാത്രയായി പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കുന്നത്.

ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആർ.പ്രസന്നകുമാർ ശ്രീകൃഷ്ണജയന്തി സന്ദേശം നൽകും. പീലിത്തിരുമുടിയും ഗോപിക്കുറിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി കൃഷ്ണവേഷമണിഞ്ഞ ബാലികാബാലൻമാർ ഗ്രാമ നഗരവീഥികൾ കീഴടക്കും. ഉണ്ണിക്കണ്ണന്മാരോടൊപ്പം രാധമാർ, കുചേലന്മാർ, വിവിധ ദേവ സങ്കല്പങ്ങൾ തുടങ്ങിയ വേഷം ധരിച്ച ബാലികാബാലന്മാരും ശോഭായാത്രയിൽ അണിചേരും. രാമായണത്തിലെയും മഹാഭാരതത്തിലെയും പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിവിധതരത്തിലുള്ള നിശ്ചലദൃശ്യങ്ങൾ, വിവിധ താളമേളങ്ങൾ എന്നിവ ശോഭയാത്രയ്ക്ക് അകമ്പടിയേകും. മുത്തുക്കുടയേന്തിയ ബാലികാബാലന്മാർ ശോഭായാത്രയ്ക്ക് നിറപ്പകിട്ടേകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.