മണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ എം.എൽ.എ നടപ്പിലാക്കുന്ന ഫ്ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ ഹൈസ്കൂളുകളിലെ എൻ.എം.എം.എസ്, എൻ.ടി.എസ്.ഇ സ്കോളർഷിപ്പ് നോഡൽ അദ്ധ്യാപകർക്ക് എൻസ്കൂൾ ലേണിംഗിന്റെ സഹകരണത്തോടെ ഏകദിന പരിശീലനം നടത്തി. എമറാൾഡ് റെസിഡൻസിയിൽ നടന്ന പരിശീലനം എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻസ്കൂൾ ലേണിംഗ് സി.ഇ.ഒ കെ.വി. മുഹമ്മദ് യാസീൻ, ഫ്ളെയിം കോർ ഗ്രൂപ്പംഗങ്ങളായ ഹമീദ് കൊമ്പത്ത്, കെ.ജി. ബാബു, പി. മുഹമ്മദ് അഷ്രഫ്, സലീം നാലകത്ത്, ഡോ.ടി. സൈനുൽ ആബിദ്, പി.സി.എം.ഹബീബ്,ഷമീർ പഴേരി,സിദ്ദീഖ് പാറോക്കോട് എന്നിവർ സംസാരിച്ചു. എൻസ്കൂൾ ഫാക്കൽറ്റിമാരായ ഇല്യാസ് കല്ലായി, ടി.ബിനീഷ് പരിശീലനത്തിന് നേതൃത്വം നൽകി. അടുത്ത മാസത്തിൽ വിദ്യാർത്ഥികൾക്കായി ഫ്ളെയിം പദ്ധതിയുടെ കീഴിൽ ആരംഭിക്കുന്ന സ്കോളർഷിപ്പ് എക്സാം കോച്ചിംഗിന്റെ ഭാഗമായി നടന്ന പരിശീലനത്തിൽ അമ്പതോളം അദ്ധ്യാപകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |