തിരുവനന്തപുരം: തലസ്ഥാനം വേദിയാകുന്ന71-ാംഅഖിലേന്ത്യാ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 200മീറ്റർ വ്യക്തിഗത മെഡ്ലെ വിഭാഗത്തിൽ കേരളാ പൊലീസിലെ സജൻ പ്രകാശിന് ദേശീയ റെക്കാഡോടെ സ്വർണം. 2 മിനിറ്റ് 6.35 സെക്കൻഡിൽ ഫിനിഷ് ചെയാതാണ് സജൻ റെക്കാഡ് തിളക്കത്തിൽ പൊന്നണിഞ്ഞത്.. കേരളാ പൊലീസിലെ തന്നെ എ.അമൽ 2മിനിട്ട് 17സെക്കൻഡ് സമയത്തിൽ വെള്ളി മെഡൽ നേടി.
ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം നേടിയത് കേരളാ പൊലീസായിരുന്നു.വനിതകളുടെ 1500 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ജോമി ജോർജ്ജാണ് സ്വർണം നേടിയത്. സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ കേരളാ പൊലീസ് ടീമിൽ അംഗമായിരുന്നു ജോമി ജോർജ്ജ്.
800 മീറ്റർ ഫ്രീസ്റ്റൈലിൽ കേരളാ പൊലീസിന്റെ ആർ.രാകേഷ് വെങ്കലം നേടി. ബി.എസ്.എഫ് ന്റെ മന്ദാർ.എ.ദിവസ്, സി.ആർ.പി.എഫിന്റെ മനു.ബി.എം എന്നിവർ യഥാക്രമം സ്വർണവും, വെള്ളിയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |