കോട്ടയം: തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി കുരുശുകവലയിലാണ് സംഭവം. തോട്ടിലെ വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പാരത്തോട് പാലപ്ര സ്വദേശിയുടേതാണ് മൃതദേഹമെന്നാണ് സൂചന.
ഇന്നലെ അർദ്ധരാത്രി ഓട്ടോറിക്ഷാ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം പുലർച്ചെയോടെ തോട്ടിൽ നിന്നെടുത്തു. മൃതദേഹത്തിൽ പരിക്കുകളുണ്ട്.
അരയിൽ മദ്യക്കുപ്പി തിരുകിവച്ചിട്ടുണ്ട്. തോട്ടിനടുത്തെ കലിങ്കിലിരുന്ന് മദ്യപിച്ചപ്പോൾ വീണതായിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |