SignIn
Kerala Kaumudi Online
Thursday, 28 March 2024 11.08 PM IST

ചുറ്റുമുള്ളവർ കരുതി നാണിച്ച് മാറി നിൽക്കുമെന്ന്; ഏവരെയും അമ്പരപ്പിച്ച് കൊച്ചുമിടുക്കിയുടെ കിടിലൻ പ്രകടനം; വൈറൽ വീഡിയോ

dance

കുഞ്ഞുങ്ങളുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കർണാടകയിലെ ഉഡുപ്പിയിൽ തെരുവ് കലാകാരന്മാരുടെ കൂടെ ഡാൻസ് ചെയ്യുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുകയാണ്.

വിസിറ്റ് ഉഡുപ്പി എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇരുപത്തിമൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അഞ്ച് ലക്ഷത്തിലധികം പേരാണ് ഇതിനോടകം കണ്ടത്. തെരുവ് നർത്തകർക്ക് ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടയിൽ ഒരു സ്ത്രീ ചെറിയ പെൺകുട്ടിയുമായി കലാകാരന്മാരുടെ അടുത്തേക്ക് വരികയാണ്.

ഡാൻസറെ ആദരിക്കുന്നതിനായി ഈ സ്ത്രീ ഒരു മാല അണിയിച്ചു. തുടർന്ന് ഒരു ഡാൻസർ കുട്ടിയെ തന്നോടൊപ്പം നൃത്തം ചെയ്യാൻ ക്ഷണിക്കുകയാണ്. പെൺകുട്ടി നാണത്തോടെ മാറി നിൽക്കുമെന്നാണ് ആദ്യം തോന്നുക. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ അവൾ ഡാൻസറെ അനുകരിക്കാൻ തുടങ്ങി. അത്രത്തോളം മനോഹരമായിട്ടാണ് കുട്ടി ചുവടുവയ്ക്കുന്നത്. ഈ സമയം മറ്റൊരു ആൺകുട്ടിയും ഇവർക്കടുത്തേക്ക് വന്ന് നൃത്തം ചെയ്യുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, FOLK DANCE, GIRL, VIRAL VIDEO, ARTISTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.