SignIn
Kerala Kaumudi Online
Thursday, 25 April 2024 5.41 PM IST

ഗുഹ്യരോമങ്ങൾ നീക്കംചെയ്യാൻ തീരുമാനിച്ചോ? എങ്കിൽ ഡോക്ടറുടെ ഈ വാക്കുകൾ ശ്രദ്ധിക്കൂ, അധികം ആർക്കും അറിയാത്ത ചില അതിപ്രധാന കാര്യങ്ങൾ

shaving

ഒരു വ്യക്തി പ്രായപൂർത്തിയാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ഗുഹ്യഭാഗത്തെ രോമവളർച്ച. ഭൂരിപക്ഷവും തുടക്കത്തിൽ ഇതിനെ കൗതുകമായി കാണുമെങ്കിലും പിന്നീടങ്ങോട്ട് ഒട്ടുമിക്കവർക്കും ഇത് അരോചകമായിരിക്കും. പ്രത്യേകിച്ചും സ്ത്രീകൾക്ക്. അതിനാൽത്തന്നെ ഷേവിംഗിലൂടെയും മറ്റും അടിക്കടി ഇത് നീക്കം ചെയ്യാനും ശ്രമിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രതീക്ഷിക്കുന്ന ഒരു പ്രയോജനവും ലഭിക്കുന്നില്ല എന്നുമാത്രമല്ല അണുബാധ ഉൾപ്പടെയുള്ള പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. മനുഷ്യശരീരത്തിൽ അനാവശ്യമായ ഒന്നും ഇല്ല. ഓരോന്നിനും അതിന്റേതായ ദൗത്യവുമുണ്ട്. ഗുഹ്യഭാഗത്തെ രോമങ്ങൾക്കും അത്തരത്തിൽ ചില ദൗത്യങ്ങളുണ്ട്. എന്നാൽ ഭൂരിപക്ഷവും ഇതൊന്നും മനസിലാക്കുന്നില്ലെന്ന് മാത്രം. അവയെക്കുറിച്ച് വ്യക്തമാക്കുകയാണ് ഡാളസിലെ ബെയ്‌ലർ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഗൈനക്കോളജിക്കൽ സർജൻ ജെസീക്ക ഷെപ്പേർഡ്.

സംരക്ഷണ കവചം

യോനിയെ സംരക്ഷിക്കുകയാണ് ഗുഹ്യരോമങ്ങളുടെ പ്രധാന കടമ. മലദ്വാരത്തിന് തൊട്ടടുത്താണ് യാേനി എന്നതിനാൽ അണുക്കൾ പ്രവേശിക്കാൻ ഏറെ സാദ്ധ്യതയുണ്ട്. രോഗകാരികളായ അനാവശ്യ ബാക്ടീരിയകൾ യോനിയിൽ പ്രവേശിക്കുന്നത് ഇവ തടയുന്നു. ഗുഹ്യഭാഗത്തെ രോമം ജനനേന്ദ്രിയ ഭാഗത്തെ ഊഷ്മളത നിലനിർത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ട്. പങ്കാളിയെ ലൈംഗികമായി വശീകരിക്കുന്ന ഗന്ധങ്ങൾ പുറപ്പെടുവിക്കുന്നതിനും ഗുഹ്യരോമങ്ങൾ സഹായിക്കുന്നുണ്ടത്രേ. അതുപോലെ ആ ഭാഗങ്ങളെ സമ്മർദ്ദങ്ങളിൽ നിന്ന് ഒരു തലയിണപോലെ സംരക്ഷിക്കുകയും ചെയ്യുന്നു.

എയർ കണ്ടീഷണർ

വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഗുഹ്യഭാഗത്ത് രോമങ്ങൾ ഉണ്ടായിരിക്കും. എന്നാലിത് വളരെ നേർത്തതും ഇടതൂർന്ന് വളരാത്തതും കറുപ്പ് നിറമില്ലാത്തതും ആയിരിക്കും. ജനനേന്ദ്രിയ ഭാഗത്ത് ആവശ്യമായ ചൂട് നിലനിറുത്തുകയാണ് ഇതിന്റെ ദൗത്യം. പ്രായപൂർത്തിയാകുന്നതോടെ രോമങ്ങളുടെ രൂപവും നിറവും മാറും.

ഒരിക്കലും അങ്ങനെയല്ല

ഷേവുചെയ്തുകഴിഞ്ഞശേഷം വളർന്നുവരുന്ന മുടിക്ക് കട്ടികൂടുതലായിരിക്കും. എന്നാൽ ഇത് ഗുഹ്യഭാഗത്തെയും കക്ഷത്തെയും രോമങ്ങൾക്ക് ബാധകമല്ല.ഷേവിംഗിന് ശേഷം വരുന്ന രോമങ്ങൾ നേരത്തേപ്പോലെയായിരിക്കും. പലപ്പോഴും കുറ്റിരാേമങ്ങളുടെ ആകൃതികണ്ട് കട്ടികൂടിയതായി പലരും തെറ്റിദ്ധരിക്കാറുണ്ടെന്ന് മാത്രം. പ്രതിദിനം ശരാശരി .5 മില്ലിമീറ്റർ എന്ന സ്ഥിരമായ വേഗതയിലാണ് ഇത് വളരുന്നത്. എന്നാൽ നാലിഞ്ചിൽ കൂടുതൽ ഇവ നീളംവയ്ക്കാറില്ലത്രേ. ആർത്തവവിരാമം പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ രോമങ്ങൾ നേർത്തതായി തുടങ്ങും,ഇതിനൊപ്പം ചില മരുന്നുകളുടെ ഉപയോഗവും രോമങ്ങളുടെ വളർച്ചയുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടാക്കും.

തലയിലും മറ്റ് ശരീര ഭാഗങ്ങളിലും ഉള്ള രോമത്തിന്റെ അതേനിറമായിരിക്കും പൊതുവെ ഗുഹ്യഭാഗത്തെ രോമങ്ങൾക്കും. എന്നാൽ മുടിക്ക് നിറം നൽകുന്ന മെലാനിന്റെ അളവിൽ വ്യത്യാസങ്ങൾ ഉണ്ടാവുകയാണെങ്കിൽ ആ ഭാഗത്തെ രോമങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാവാം.

shaving1

എന്താണ് ചെയ്യുന്നതെന്ന് അവർ അറിയുന്നില്ല

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു സർവേ ഫലം അനുസരിച്ച് 83ശതമാനം സ്ത്രീകളും കൃത്യമായ ഇടവേളകളിൽ ഗുഹ്യഭാഗത്തെ രോമങ്ങൾ പല വിധത്തിൽ നീക്കം ചെയ്യുന്നവരാണ്. ശുചിത്വപരമായ കാരണങ്ങളാണ് ഇതിന് അവർ കാരണമായി പറയുന്നത്. എന്നാൽ ഇത് തെറ്റായ ഒരു വിചാരം മാത്രമാണ്. രോമങ്ങൾ നീക്കം ചെയ്യുമ്പോഴാണ് ശുചിത്വം കുറയുന്നതെന്നാണ് സത്യം. രോമങ്ങൾ പൂർണമായും നീക്കംചെയ്യുന്നതോടെ ആ ഭാഗം വരണ്ട അവസ്ഥയിലേക്ക് എത്തും. ഇത് ദുർഗന്ധം ഉണ്ടാവുന്നതിന് കാരണമാകുന്നു. ഒപ്പം അണുബാധകൾക്കും.

ലൈംഗിക ബന്ധത്തിന് തടസമാകും എന്ന ഭീതിയിലാണ് പലരും ഗുഹ്യരാേമങ്ങൾ നീക്കംചെയ്യുന്നത്. എന്നാൽ സെക്സ് ചെയ്യുമ്പോൾ ഒരിക്കലും രോമങ്ങൾ ഉള്ളിൽക്കടന്ന് തടസം ഉണ്ടാക്കുന്നില്ല. മറിച്ച് കൂടുതൽ അനുഭൂതി നൽകുകയാണ് ചെയ്യുന്നത്. ബന്ധപ്പെടുന്നതിനിടെ ഉണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്ന് ജനനേന്ദ്രിയ ഭാഗത്തെ രക്ഷിക്കുന്നതും ഇടതൂർന്ന് വളർന്നുനിൽക്കുന്ന രോമങ്ങളാണെന്ന കാര്യം മറക്കരുത്.

ആവശ്യമെങ്കിൽ ഇങ്ങനെ ചെയ്യാം

വളർന്നുനിൽക്കുന്ന രോമങ്ങൾ ആർത്തവ സമയത്ത് അപൂർവമായി ചിലരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ളവർ രോമങ്ങൾ നീക്കംചെയ്യണം. എന്നാൽ ഇതിനായി ഷേവിംഗ്, വാക്സിംഗ് എന്നിവ ഒരുകാരണവശാലും ഉപയോഗിക്കരുത്. പകരം കത്രിക ഉപയോഗിച്ച് വെട്ടിനിറുത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ ശരീരഭാഗത്തോട് ചേർത്ത് രോമങ്ങൾ മുറിക്കാതിരിക്കാനും ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SOME FACTS, ABOUT PUBIC HAIR, LADIES, DOCTORS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.