SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.25 PM IST

നാട്ടുകാർക്ക് അധികം മതിപ്പില്ല, പക്ഷേ മലയാളികൾക്ക് ചങ്ക്; ഇവിടെ എത്തുന്നവരിൽ ഏറെയും മലയാളികൾ , പ്രശസ്തമാക്കുന്നത് പ്രകൃതിസൗന്ദര്യത്തിനൊപ്പം സിനിമാതാരമായ ആ പാറക്കൂട്ടവും

sundarapandiapuram

സ്വന്തം നാട്ടുകാർക്ക് വലിയ താത്പര്യമില്ല, പക്ഷേ മലയാളികളുടെ ചങ്കാണ്. മലയാളികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വിനോദ സഞ്ചാരകേന്ദ്രവും ഇതാണ്. തമിഴ്നാട്ടിൽ തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമത്തിനാണ് ഈ അത്യപൂർവ പ്രത്യേകത. പേര് സൂചിപ്പിക്കുംപോലെ നിഷ്കളങ്കമായ ഗ്രാമീണ ഭംഗി ഇണചേർന്നുകിടക്കുന്ന ഒരു കാർഷിക ഗ്രാമം. പണ്ടെങ്ങോ നമ്മൾ കണ്ടുമറന്ന തെങ്ങിൻ തോപ്പുകളും കവുങ്ങിൻ തോപ്പുകളും നെൽപ്പാടങ്ങളും നിറഞ്ഞ ഒരു കേരള ഗ്രാമത്തിന്റെ നേർ പകർപ്പ്.

മലയാളികൾ ഇവിടേക്ക് ഒഴുകാൻ കാരണം സൂര്യകാന്തി പാടങ്ങളാണ്. ആരാകിലെന്ത് മിഴിയുള്ളവർ നോക്കി നിൽക്കും... എന്ന കവിവചനം ശരിക്കും അന്വർത്ഥമാകുന്ന കാഴ്കൾ. എവിടേക്ക് നാേക്കിയാലും സുന്ദരമല്ലാത്ത ഒരു ഫ്രെയിമും കാണാനാകില്ല. ആ വശ്യസൗന്ദര്യം മലയാളം ഉൾപ്പടെയുള്ള നിരവധി ചിത്രങ്ങക്ക് നിറച്ചാർത്ത് നൽകിയിട്ടുണ്ട്.

sundarapandiapuram

തിരുവനന്തപുരം, കൊല്ളം ജില്ലകളോട‌് ചേർന്നാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. തെങ്കാശിയിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. സുന്ദരപാണ്ഡ്യപുരത്തോട് അടുക്കുന്തോറും നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന നെൽപ്പാടങ്ങളും പൂപ്പാടങ്ങളും പച്ചക്കറി തോട്ടങ്ങളും കാണാം. സെൽഫികളെടുക്കാൻ പറ്റിയ സ്ഥലം. ആവശ്യക്കാർക്ക് ചിലപ്പോൾ ന്യായവിലയ്ക്ക് പച്ചക്കറികളും വാങ്ങാം. പച്ചക്കറി തോട്ടങ്ങൾക്ക് തൊട്ടടുത്തുതന്നെയാണ് സൂര്യകാന്തിപ്പാടങ്ങൾ. ഇവിടെയാണ് ശരിക്കും തിരക്കിന്റെ പൂരം. ഫോട്ടോയോ വീഡിയോയോ ഒക്കെ എടുക്കാം, പക്ഷേ, പൂക്കൾക്കും ചെടികൾക്കും കേടുവരുത്തത്തരുതെന്ന് മാത്രം. ശരിക്കും ഇവിടെ ഇടവിളയായാണ് സൂര്യകാന്തി കൃഷിചെയ്യുന്നത്. ഓഗസ്റ്റ് മാസത്തിലാണ് പാടങ്ങളിൽ പൂക്കൾ നിരക്കുന്നത്. അപ്പോഴാണ് കാഴ്ചക്കാരുടെ ഒഴുക്കും.

sundarapandiapuram

സുര്യകാന്തിപ്പാടം കണ്ടശേഷം അല്പംകൂടി മുന്നോട്ടുപോയാൽ അന്യൻ പാറ കാണാം. സൂപ്പർഹിറ്റ് ചിത്രമായ അന്യന്റെ ഹൈലൈറ്റുകളിൽ ഒന്നായ രണ്ടക്ക..രണ്ടക്ക എന്ന ഗാനം ചിത്രീകരിച്ചത് ഈ പാറപ്പുറത്തും തൊട്ടടുത്ത സ്ഥലങ്ങളിലും വച്ചാണ്. ഇതിനായി വർഷങ്ങൾക്ക് മുമ്പ് പാറയിൽ പൂശിയ വർണങ്ങളും വരച്ചുചേർത്ത സിനിമാതാരങ്ങളുടെ ചിത്രങ്ങളും അധികം പ്രശ്നങ്ങളൊന്നുമില്ലാതെ ഇപ്പോഴും കാണാം.

സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയിൽ തെന്മല ഇക്കോടൂറിസം, പാലരുവി, കുറ്റാലം വെള്ളച്ചാട്ടങ്ങൾ, പതിമൂന്ന് കണ്ണറപ്പാലം തുടങ്ങിയ അതിമനോഹരമായ സ്ഥലങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാം. യാത്ര ജോറാണെങ്കിലും വാഹനങ്ങൾ ശ്രദ്ധിച്ച് ഓടിക്കാൻ മറക്കരുത്. ഇടത് വലത് വശങ്ങളിലൂടെ തോന്നുംപടി കടന്നുവരുന്ന ഇരുചക്രവാഹനങ്ങളാണ് ഏറെ പ്രശ്നം. അതുപോലെ കടകൾ വളരെ കുറവായതിനാൽ കഴിക്കാൻ വേണ്ട സാധനങ്ങൾ കൂടി കരുതുന്നത് നന്നായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNDARAPANDIAPURAM, BEAUTY, THAMILNADU
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.