SignIn
Kerala Kaumudi Online
Saturday, 20 April 2024 3.37 AM IST

സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങൾ

pucb-bank
പീപ്പിൾസ് അർബൻ ബാങ്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷാഘോഷത്തിൽ പങ്കെടുത്തവർ

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായ ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി സഹകരണ വകുപ്പും കണയന്നൂർ സർക്കിൾ സഹകരണ യൂണിയനും പീപ്പിൾസ് അർബൻ സഹകരണ ബാങ്കിൽ വി​ദ്യാർത്ഥി​കൾക്കായി​ സ്വാതന്ത്ര്യദിനത്തിൽ ഉപന്യാസ, ക്വി​സ് മത്സരങ്ങൾ സംഘടി​പ്പി​ച്ചു. കണയന്നൂർ താലൂക്കിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികളായവർക്ക് സർക്കിൾ സഹകരണ യൂണിയൻ കാഷ് പ്രൈസും പീപ്പിൾസ് അർബൻ സഹകരണ ബാങ്ക് സമ്മാനവും നൽകി​. സഹകരണ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ജയപ്രസാദ് സഹകരണ പ്രസ്ഥാനത്തെക്കുറി​ച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ളാസെടുത്തു. ബാങ്ക് ചെയർമാൻ സി.എൻ.സുന്ദരൻ ഉദ്ഘാടനം നിർവഹിച്ചു, അഡ്വ. മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു.

യോഗത്തിൽ സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ മോഹനൻ ടി.കെ, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ കെ. ശ്രീലേഖ സ്വാഗതവും യൂണിറ്റ് ഇൻസ്പെക്ടർ കെ.കണ്ണൻ ടി. നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.