കൊച്ചി: ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 8 മുതൽ 12 ക്ളാസിലെ വിദ്യാർത്ഥികൾക്കായി 'സി.എ. ബാലഗോപാൽരാമമോഹൻ' മെമ്മോറിയൽ ഇന്റർ സ്കൂൾ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10 ന് ദിവാൻസ് റോഡ് ഐ.സി. എ. ഐ ഭവനിൽ വച്ചാണ് പരിപാടി. '2047ൽ ഞാൻ ആരായിരിക്കും, എവിടെയായിരിക്കും' എന്നതാണ് പ്രസംഗ വിഷയം. അഞ്ചു മുതൽ ഏഴു മിനിറ്റു വരെയാണ് സമയം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10000, 5000, 2500 രൂപ വീതം സമ്മാനമായി ലഭിക്കും. ഫോൺ: 8330885021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |