SignIn
Kerala Kaumudi Online
Wednesday, 23 October 2019 7.45 PM IST

അലിഗഡിൽ മൂന്ന് വയസുകാരിയെ കൊന്ന കേസിലെ പ്രതി സ്വന്തം മകളെ പീഡിപ്പിച്ചെന്ന് പൊലീസ്

murder

ന്യൂഡൽഹി: 10000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ അലിഗഡിൽ മൂന്ന് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ച കേസിൽ അറസ്റ്റിലായ ഒരാൾ അഞ്ചു വർഷം മുമ്പു സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെന്നു പൊലീസ്.

ആ കേസിൽ ഭാര്യയാണ് ഇയാളെ ജാമ്യത്തിൽ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു. ഇയാളും സഹീദ് എന്നയാളും ചേർന്നാണ് മൂന്നു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നത്. കുപ്പത്തൊട്ടിയിൽനിന്നു നായ്ക്കൾ കടിച്ചുവലിച്ചു പുറത്തിട്ടതോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ രാജ്യമെങ്ങും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രോഷമുയർന്നതോടെ ദേശീയ ബാലാവകാശ കമ്മിഷന്‍ പൊലീസിനോട് റിപ്പോർട്ട് തേടി. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ മേയ് 31നാണു കാണാതായത്. കഴിഞ്ഞ ഞായറാഴ്ച സമീപത്തെ കുപ്പത്തൊട്ടിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. കുട്ടിയുടെ അയൽവാസികളായ രണ്ട് പേർ അറസ്റ്റിലായി.

മേയ് 30നാണ് രണ്ട രണ്ടര വയസുകാരിയെ സ്വന്തം വീടിന് സമീപത്ത് നിന്നും കാണാതാകുന്നത്. കുടുംബവും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പിറ്റേന്ന് രാവിലെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകി. മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രദേശത്ത് ആക്രി പെറുക്കുന്ന സ്ത്രീ ചവറ്റുകൊട്ടയിൽ നിന്നും തെരുവ് നായ്‌ക്കൾ മനുഷ്യശരീരമെന്ന് തോന്നിക്കുന്ന വസ്തു കടിച്ചുമുറിക്കുന്നത് കണ്ടതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള കാര്യങ്ങളിലേക്ക് തിരിഞ്ഞു.

സംഗതി വഷളാകുമെന്ന് കണ്ട പൊലീസ് കേസുമായി ബന്ധപ്പെട്ട് അയൽവാസിയായ സാഹിദിനെ പിടികൂടി. കുട്ടിയെ കണ്ടെത്താൻ ശ്രമിക്കാതിരുന്നതിന് അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്‌‌തു. കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനിൽ നിന്നും പ്രതികൾ 50,000 രൂപ വായ്‌പ വാങ്ങിയിരുന്നു. ഇതിൽ 10,000 രൂപ തിരിച്ചുനൽകാത്തതിനെ ചൊല്ലി പ്രതി സാഹിദും കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കാണാതാകുന്നത്.

സമൂഹത്തിൽ നാണക്കേടുണ്ടാക്കുന്ന വിധം കുടുംബത്തെ നാണം കെടുത്തുമെന്ന് വാക്കുതർക്കത്തിനിടെ സാഹിദ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്ന് മറ്റൊരു പ്രതിയായ അസ്‌ലമിന്റെ സഹായത്തോടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, നാട്ടുകാർ ആരോപിക്കുന്നത് പോലെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിനോ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തതിനോ തെളിവില്ലെന്നും പൊലീസ് പറയുന്നു. മൃതദേഹം കുറച്ച് ദിവസങ്ങൾ പഴകിയതിനാലാകും ഇത്തരത്തിൽ കണ്ണുകൾക്ക് കുഴപ്പം സംഭവിച്ചത്. കുട്ടിയുടെ ഒരു കയ്യും കാലും മുറിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, ALIGARH MURDER, ACCUSED HAD RAPED, HIS DAUGHTER, SAY POLICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.