ശ്രീകൃഷ്ണപുരം: ഭാരതീയ ജനത കർഷക മോർച്ച ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തോട് അനുബന്ധിച്ച് മണ്ഡലത്തിലെ 30 കർഷകരെ ആദരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ. നിഷാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. വിജയൻ, എൻ. സച്ചിദാനന്ദൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ. മണികണ്ഠൻ, മഹിള മോർച്ച ജില്ലാ അദ്ധ്യക്ഷ പി. സത്യഭാമ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സി. വിജിത, ചന്ദ്രൻ കൂടാംതൊടി, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, എ. ജയ അച്വുതൻ, സി. ഹരിദാസൻ എന്നിവർ സംസാരിച്ചു.
കർഷക ദിനത്തിൽ ഭാരതീയ ജനത കർഷക മോർച്ച ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരെ ആദരിച്ചപ്പോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |