SignIn
Kerala Kaumudi Online
Friday, 19 April 2024 9.26 PM IST

വിഖ്യാത സംവിധായകൻ വുൾഫ്ഗാംഗ് പീറ്റേഴ്സൺ അന്തരിച്ചു

peterson

ലോസ്ആഞ്ചലസ് : ഹാരിസൺ ഫോർഡിന്റെ 'എയർ ഫോഴ്സ് വൺ", ക്ലിന്റ് ഈസ്‌റ്റ്‌‌വുഡിന്റെ ' ഇൻ ദ ലൈൻ ഒഫ് ഫയർ", ബ്രാഡ് പിറ്റിന്റെ ' ട്രോയ് " തുടങ്ങിയ മെഗാ ഹിറ്റ് ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായ സംവിധായകൻ വുൾഫ്ഗാംഗ് പീറ്റേഴ്സൺ അന്തരിച്ചു. 81 വയസായിരുന്നു. പാൻക്രിയാറ്റിക് കാൻസർ ബാധിതനായിരുന്ന അദ്ദേഹം ആഗസ്റ്റ് 12ന് ലോസ്‌ആഞ്ചലസിലെ വസതിയിൽ വച്ചാണ് വിടവാങ്ങിയതെന്ന് വക്താക്കൾ അറിയിച്ചു. 1981ൽ പുറത്തിറങ്ങിയ രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള എപിക് ചിത്രം ' ദാസ് ബൂട്ടി"ലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും ജനഹൃദയങ്ങളിൽ കൾട്ട് പരിവേഷം നേടിയവയാണ്. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ ജർമ്മൻ ചിത്രമെന്ന റെക്കോഡ് ദാസ് ബൂട്ടിനാണ്. മികച്ച സംവിധായകൻ, ഛായാഗ്രഹണം ഉൾപ്പെടെ 1983ലെ ഓസ്കാറിൽ 6 നോമിനേഷനുകളാണ് ദാസ് ബൂട്ടിന് ലഭിച്ചത്. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ' ഗാന്ധി "യ്ക്ക് റിച്ചാർഡ് ആറ്റൻബറോയ്ക്കാണ് അന്ന് മികച്ച സംവിധായകനുള്ള ഓസ്കാർ ലഭിച്ചത്. കുട്ടികളുടെ ഫാന്റസി ചിത്രമായ ' ദ നെവർഎൻഡിംഗ് സ്റ്റോറി", ഡസ്റ്റിൻ ഹോഫ്‌മാൻ കേന്ദ്ര കഥാപാത്രമായെത്തിയ 'ഔട്ട്ബ്രേക്ക്", ജോർജ് ക്ലൂണിയെ നായകനാക്കിയ 'ദ പെർഫക്ട് സ്റ്റോം", കർട്ട് റസ്സലിന്റെ 'പോസിഡോൺ " തുടങ്ങിയ ചിത്രങ്ങളും പീറ്റേഴ്സണെ ഹിറ്റ് സംവിധായകരുടെ ലിസ്റ്റിൽ മുൻനിരയിലെത്തിച്ചു. 1941 മാർച്ച് 14ന് ജർമ്മനിയിലെ എംഡനിൽ നാവിക ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച പീറ്റേഴ്സൺ സ്കൂൾപഠന കാലത്ത് 8 എം.എം കാമറ കൊണ്ട് ചെറിയ സിനിമകൾ ചിത്രീകരിച്ച് തുടങ്ങി. ജർമ്മൻ നാടകങ്ങളും പരമ്പരകളും ഷോർട്ട്ഫിലിമുകളും സംവിധാനം ചെയ്താണ് പീറ്റേഴ്സൺ സിനിമാലോകത്തെത്തിയത്. 1980കളുടെ അവസാനം അദ്ദേഹം യു.എസിലേക്ക് കുടിയേറുകയായിരുന്നു. വൺ ഓർ ദി അദർ ഒഫ് അസ്, ദാസ് ബൂട്ട് എന്നീ ജർമ്മൻ ഭാഷയിലെ ചിത്രങ്ങൾക്ക് ശേഷമാണ് തന്റെ ആദ്യ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദ നെവർഎൻഡിംഗ് സ്റ്റോറി പീറ്റേഴ്സൺ ഒരുക്കിയത്. ജർമ്മൻ ഭാഷയിലുള്ള 'വിയെർ ഗിഗെൻ ഡൈ ബാങ്ക് " ( 2016 ) ആണ് പീറ്റേഴ്സണിന്റെ അവസാന ചിത്രം. മരിയ ആന്റനെറ്റ് ആണ് പീറ്റേഴ്സണിന്റെ ഭാര്യ. മകൻ ഡാനിയൽ . ജർമ്മൻ നടി ഉർസുല സീജ് പീറ്റേഴ്സണിന്റെ മുൻ ഭാര്യയായിരുന്നു. 1978ൽ ഇരുവരും വേർപിരിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.