പാമ്പിനെ പിടികൂടാൻ ഇത്തവണ വാവ സുരേഷ് എത്തിയിരിക്കുന്നത് കർണാടകയിലാണ്. കുടകിൽ ഉള്ള മൂന്ന് പാമ്പ് സംരക്ഷകരുടെ ഒപ്പമാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിന്റെ പറമ്പിൽ വലിയ പാമ്പിനെ കണ്ട വീട്ടുകാർ വിളിക്കുകയായിരുന്നു.
പറമ്പ് മുഴുവൻ കാട് പിടിച്ച് കിടക്കുകയായിരുന്നു. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിലാണ് പാമ്പ് ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്. ചേനതണ്ടൻ, കടിച്ചാൽ കടിക്കുന്നയാളുടെ ശരീരഭാഗം അഴുകി പോകുന്ന കൊളക്കുമണ്ടല തുടങ്ങിയ അണലി ഇനങ്ങളാണ് പ്രദേശത്ത് കൂടുതലായും കാണപ്പെടുന്ന പാമ്പുകൾ. എന്നാൽ അവിടെ കണ്ടെത്തിയത് നല്ല തിളക്കമുള്ള വലിയൊരു എബ്ബാഹൗവിനെയായിരുന്നു.
നാലു വയസോളം പ്രായമുള്ള പെൺപെരുമ്പാമ്പ്. വാലിന്റെ അഗ്രത്തിന് നീളമില്ല. ചെറിയ തല, ചുണ്ട് കാണാൻ സാധിക്കുകയില്ല, കഴുത്തിനോട് ചേർന്ന് ഒട്ടിയിരിക്കുന്ന രീതിയിൽ തല എന്നിങ്ങനെയാണ് പെൺപെരുമ്പാമ്പിന്റെ പ്രത്യേകതകൾ. വാവയ്ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരാണ് ഇത്തവണ പാമ്പിനെ പിടികൂടിയത്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |