SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.56 PM IST

ലാലേട്ടൻ ഇന്നും യുവാക്കളെപ്പോലെ ചുറുചുറുക്കോടെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്, അനുഭവം തുറന്ന് പറഞ്ഞ് ബാബു ആന്റണി


ആക്ഷൻ രംഗങ്ങളിലെ പ്രകടനങ്ങൾ കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. ഒരിടവേളയ്‌ക്ക് ശേഷം സിനിമാ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുകയാണ് താരം. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

mohanlal-babu-antony

ആക്ഷൻ രംഗങ്ങൾ ചുറുചുറുക്കോടെ ചെയ്യാറുള്ള മോഹൻലാൽ ഇപ്പോൾ മാത്രമല്ല പണ്ടും വ്യായാമങ്ങൾ ചെയ്യാൻ സമയം കണ്ടെത്തിയിരുന്നുവെന്നാണ് ബാബു ആന്റണി പറയുന്നത്. ഷൂട്ടിംഗിന് ഇടയിലെ ഇടവേളകൾ മോഹൻലാൽ വ്യായാമം ചെയ്യാനായി മാറ്റി വയ്‌ക്കാറുണ്ടെന്ന് ബാബു ആന്റണി ചൂണ്ടിക്കാട്ടി.

'പവർസ്റ്റാർ, ചന്ത 2, കടമറ്റത്ത് കത്തനാർ എന്നീ ചിത്രങ്ങൾ വരുന്നുണ്ട്. ഏഴ് ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടന് എന്നെ വലിയ കാര്യമാണ്. രജനീകാന്തിനും ഇഷ്ടമാണ്. മമ്മൂക്കയ്‌ക്കും അങ്ങനെ തന്നെ. ലാലേട്ടനുമായി മൂന്നാം മുറ ചെയ്യുന്ന സമയത്ത് ഞങ്ങൾ ടെറസിൽ പോയി വർക്കൗട്ട് ചെയ്യുമായിരുന്നു. ഷൂട്ടിംഗിനിടയിൽ രണ്ട് മണിക്കൂർ വർക്കൗട്ട് ചെയ്യും. എപ്പോഴും പക്ഷേ അങ്ങനെ വിളിക്കാറൊന്നുമില്ല. ആക്ഷൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഡയലോഗ് പറയുന്നത് പോലെയല്ല. ആക്ഷൻ രംഗങ്ങൾ വളരെ പെട്ടെന്ന് ചെയ്യേണ്ട ഒന്നാണിത്. യുവതാരങ്ങളും ആക്ഷൻ ചെയ്യണം'- ബാബു ആന്റണി പറഞ്ഞു.

mohanlal-babu-antony

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BABU ANTONY, BABU ANTONY INTERVIEW, INTERVIEW, BABU ANTONY ACTOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.