SignIn
Kerala Kaumudi Online
Thursday, 18 July 2019 12.23 PM IST

തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽ ഗാന്ധി, ഞെട്ടൽ മാറാതെ സ്‌നേഹയും സാൻജോയും

raga

കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാരെ കാണാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന പര്യടനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടയിൽ തന്റെ പേര് വിളിച്ച് വാഹനത്തിന് പിന്നാലെ ഓടിയ രണ്ട് കുട്ടികളെ രാഹുൽ ഗാന്ധി അടുത്ത് വിളിച്ച് ലാളിച്ച ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ചിത്രത്തിന് പിന്നിലെ കഥ വ്യക്തമാക്കി കോൺഗ്രസ് നേതാവ് പി.സി.വിഷ്‌ണുനാഥ് ഫേസ്ബുക്കിൽ കുറിച്ച പോസ്‌റ്റും ശ്രദ്ധേയമായിട്ടുണ്ട്.

പോസ്‌റ്റ് ഇങ്ങനെ

കൽപ്പറ്റയിൽ നിന്നും റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്‌നേഹയും സാൻജോയും. കുറേ ദൂരം ഓടിയതിനുശേഷം ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ രാഹുൽജിയുടെ ശ്രദ്ധയിൽപ്പെടുന്നത് . തുടക്കം മുതൽ കൂടെ ഓടുകയായിരുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് അടുത്തേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു.
അത്ഭുതത്തോടെ സ്‌നേഹയും സാൻജോയും.


വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാൻ. വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അത്ഭുതം; തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽഗാന്ധി; ചേർത്തുനിർത്തി ചിത്രവുമെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHUL GANDHI IN VAYANAD, RAHUL GANDHI, RAHUL GANDHI KERALA, RAHUL GANDHI KERALA VISIT, RAHUL GANDHI FACEBOOK, PC VISHNUNATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.