മൂവാറ്റുപുഴ: ബാലസംഘം എറണാകുളം ജില്ലാ സമ്മേളനം ഇന്നും നാളെയും മൂവാറ്റുപുഴ ടൗൺ ഹാളിൽ (പി.എസ്. സച്ചിൻ നഗർ) നടക്കും. 16 ഏരിയാ കമ്മിറ്റികളിൽ നിന്ന് 300 പ്രതിനിധികൾ പങ്കെടുക്കുമെന്ന് മെന്ന് ജില്ലാ പ്രസിഡന്റ് ബി. അനുജ, സെക്രട്ടറി അരവിന്ദ് അശോക് കുമാർ, കൺവീനർ എം. പി .മുരളി എന്നിവർ അറിയിച്ചു. . 20 ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ. 10 ന് ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബി. ശില്പ ഉദ്ഘടനം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിൽ 5000 ബാലസംഘം പ്രവർത്തകർ അണിചേരും. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഏരിയാ, വില്ലേജ് കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |