കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ.എം.എ) പനമ്പള്ളി നഗറിലെ നവീകരിച്ച ആസ്ഥാന മന്ദിരം ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. രംഗനാഥൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് ശിലാ ഫലകം അനാച്ഛാദനം ചെയ്തു. . കെ.എം.എ പ്രസിഡന്റ് എൽ. നിർമല അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീപ് അഹമ്മദ്, ജിയോജിത് സ്ഥാപകനും എം.ഡിയുമായ സി.ജെ ജോർജ്, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മധു അലക്സിയസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |