തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ക്ഷീരകർഷകർക്കും പാൽ ഉത്പാദന ആനുകൂല്യങ്ങളുടെ വിതരണം വേഗത്തിൽ ലഭ്യമാക്കാൻ 'ക്ഷീരശ്രീ' എന്ന പോർട്ടലിൽ ഇന്നു കൂടി രജിസ്റ്റർ ചെയ്യാം.പാൽ സംഘങ്ങളിൽ അംഗങ്ങൾ അല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം.അക്ഷയ കേന്ദ്രങ്ങളുമായിചോർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.ക്ഷീരസഹകരണ സംഘങ്ങളുമായോ,ക്ഷീരവികസന ഓഫിസുകളുമായോ ബന്ധപ്പെട്ടും കർഷകർക്ക് ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാകും.ഫോട്ടോ,ബാങ്ക് പാസ്സ്ബുക്ക് കോപ്പി,ആധാർ കാർഡ് നമ്പർ,റേഷൻ കാർഡ് നമ്പർ എന്നിവ കരുതണം.രജിസ്ട്രേഷൻ പൂർത്തിയായാൽ ഒരു സ്മാർട്ട് കാർഡും രജിസ്റ്റർ ചെയ്ത കർഷകർക്ക് എല്ലാ സബ്സിഡി ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും ലഭിക്കും.കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ച പാൽ ഇൻസന്റീവ് തുക ഓണത്തിന് മുൻപായി കർഷകർക്ക് ലഭ്യമാക്കാനുള്ള നടപടികൾ നടക്കുകയാണെന്ന് മന്ത്റി ജെ.ചിഞ്ചുറാണി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |