SignIn
Kerala Kaumudi Online
Friday, 19 April 2024 10.18 AM IST

നായകനായി വീണ്ടും ഷറഫുദ്ദീൻ

തോൽവി എഫ്.സി കൊച്ചിയിൽ

shera

ഷറഫുദ്ദീനെ നായകനാക്കി ജോർജ് കോര രചനയും സംവിധാനവും നിർവഹിക്കുന്ന തോൽവി എഫ്.സി കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ജോണി ആന്റണി, ആഷ മഠത്തിൽ, മീനാക്ഷി രവീന്ദ്രൻ എന്നിവരോടൊപ്പം സംവിധായകൻ ജോർജ് കോരയും അഭിനയിക്കുന്നു. വിശാഖ് നായർ, അൽത്താഫ് സലിം,ജിനു ബെൻ, രഞ്ജിത്ത് ശേഖർ,ബാലതാരങ്ങളായ എവിൻ,കെവിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നേഷൻ വൈഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന് ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിർവഹിക്കുന്നു.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ മേരിയുടെ ജോർജായി അഭിനയിച്ചാണ് ജോർജ് കോര രംഗത്തുവന്നത്. നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി എന്നിവർ നായകനും നായികയുമായി അഭിനയിച്ച് അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന്റെ രചനയിൽ ജോർജ് കോര പങ്കാളിയായിട്ടുണ്ട്.ഡൗൺ സിൻഡ്രേം ബാധിച്ച ഒരു സഹോദരനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ തിരികെ ആണ് ജോർജ് കോര സംവിധാനം ചെയ്ത ആദ്യ ചിത്രം. ഒ.ടി.ടി റിലീസായി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഡൗൺ സിൻഡ്രേം ബാധിച്ച ഒരാൾ നായകനാവുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതകൂടിയുണ്ട്. സാം സേവ്യറിനൊപ്പമാണ് ജോർജ് കോര ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയും ജോർജ് കോര അവതരിപ്പിച്ചു. അതേസമയം നായകനായി അഭിനയിച്ച് മികച്ച വിജയം നേടിയ പ്രിയൻ ഒാട്ടത്തിലാണ് എന്ന ചിത്രത്തിനുശേഷം ഷറഫുദ്ദീന്റെ താരമൂല്യം വർദ്ധിച്ചിരിക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന്, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ്, മമ്മൂട്ടി ചിത്രം റോഷാക്ക് എന്നിവയാണ് ഷറഫുദ്ദീന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHERAG
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.