SignIn
Kerala Kaumudi Online
Thursday, 25 April 2024 9.09 AM IST

സൗജന്യ ഓണക്കിറ്റ് വിതരണം 23 മുതൽ 

onakit

തിരുവനന്തപുരം: ഓണത്തിന് റേഷൻ കടകളിലൂടെ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 22ന് വൈകിട്ട് 4 ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

മിൽമ നെയ്യ്, കാപെക്‌സ് കശുഅണ്ടിപ്പരിപ്പ്, റെയ്ഡ്കോ ഏലയ്ക്ക, കുടുംബശ്രീയുടെ ശർക്കര വരട്ടി തുടങ്ങി 13 ഇനങ്ങളുണ്ട്.

ഓണം ഫെയർ 26 ന് വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ മെട്രോഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലും ഫെയറുകളുണ്ടാകും.

ഓണത്തിന് മുന്നോടിയായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലകൾതോറും പരിശോധന നടത്തുമെന്നും പൂഴ്ത്തി വയ്പ്പ് തടയുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കിറ്റ് വിതരണം

ആഗസ്റ്റ് 23, 24 -മഞ്ഞ കാർഡ്

25, 26, 27- പിങ്ക് കാർഡ്

29, 30, 31 - നീല കാർഡ്

സെപ്തംബർ 1, 2, 3 -വെള്ള കാർഡ്

4, 5, 6, 7 - വാങ്ങാൻ കഴിയാത്തവർക്ക്

7ന് ശേഷം വിതരണമില്ല

സെപ്തംബർ 4 - റേഷൻ കടകൾ തുറക്കും

ശ്രദ്ധിക്കാൻ

  • അവരവരുടെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ കൈപ്പറ്റണം
  • മഞ്ഞ കാർഡുടമകൾക്ക് ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ.
  • മുൻഗണനേതര കാർഡുടമകൾക്ക് 10 കിലോ അരി 10.90 രൂപ നിരക്കിൽ.
  • ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യക്കിറ്റുകൾ വാതിൽപ്പടിയായി എത്തിക്കും .


സപ്ലൈകോ ഓണക്കിറ്റുകൾ

ഓണം അടക്കമുള്ള ഉത്സവസീസണുകളിൽ 1000 രൂപയുടെ സ്പെഷ്യൽ ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കി സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൂടെ വില്‍പന നടത്തും. കിറ്റിലെ സാധനങ്ങൾക്കു പുറമെ, ഉപഭോക്താവിന് ഇഷ്ടമുള്ള ഇനങ്ങൾ കൂടി തിരഞ്ഞെടുക്കാം. നറുക്കെടുപ്പിലൂടെ സമ്മാനവും ലഭിക്കും.


കിറ്റിലുള്ള സാധനങ്ങൾ

കശുവണ്ടിപ്പരിപ്പ്- 50 ഗ്രാം
മിൽമ നെയ്യ് - 50 മി.ലി.
ശബരി മുളക്പൊടി -100 ഗ്രാം
ശബരി മഞ്ഞൾപ്പൊടി-100 ഗ്രാം
ഏലയ്‌ക്ക -20 ഗ്രാം
ശബരി വെളിച്ചെണ്ണ-500 മി.ലി.
ശബരി തേയില-100 ഗ്രാം
ശർക്കരവരട്ടി / ചിപ്സ്-100 ഗ്രാം
ഉണക്കലരി-500 ഗ്രാം
പഞ്ചസാര-1 കി. ഗ്രാം
ചെറുപയർ- 500 ഗ്രാം
തുവരപ്പരിപ്പ്-250 ഗ്രാം
പൊടി ഉപ്പ്-1 കി. ഗ്രാം
തുണി സഞ്ചി- ഒരെണ്ണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAKIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.