മലയാളത്തിന്റെ പ്രിയ താരം നസ്രിയയ്ക്ക് ഒപ്പമുള്ള രണ്ടു സെൽഫി ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന രാജ്. ജീവിതത്തിൽ ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നല്ല രണ്ടു സുഹൃത്തുക്കളാണ് മേഘ്ന രാജും നസ്രിയയും. എന്റെ ബേബിഗേളുമായി ഞാൻ വീണ്ടും ഒത്തുകൂടി എന്നാണ് ചിത്രത്തിന് മേഘ്ന നൽകിയ അടിക്കുറിപ്പ്. ഇരുവരുടെയും സ്നേഹവും അടുപ്പവും തെളിയിക്കുന്നതാണ് ചിത്രങ്ങൾ.
ക്യൂട്ട് ലുക്കിലാണ് മേഘ്ന. നസ്രിയ കുറുമ്പു കാട്ടുന്നതാണ് ഒരു ചിത്രം. നിമിഷനേരംകൊണ്ട് ചിത്രം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. തന്റെ സൗഹൃദവലയത്തിൽ ഏറ്റവും അടുപ്പം നസ്രിയയും കുടുംബവുമായാണെന്ന് മേഘ്ന പറഞ്ഞിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ കുടുംബം, അനന്യ എന്നിവരും മേഘ്നയുടെ അടുത്ത കൂട്ടുകാരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |