നാഗർകോവിൽ: മാർത്താണ്ഡത്ത് വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഭൂതപ്പാണ്ടി, പെരുമാൾ കോവിൽ സ്വദേശിനി മേരികലയുടെ മാല കവർന്ന സംഭവത്തിലാണ് മുട്ടക്കാട് സ്വദേശി ഷിബു (39) അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ ശരവണ കുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. കടയിൽ നിന്നും വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന മേരികലയെ ബൈക്കിലെത്തിയ ഷിബു വണ്ടിയിൽ നിന്ന് തള്ളിയിടുകയും മാലപൊട്ടിച്ച ശേഷം രക്ഷപെടുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭൂതപ്പാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിലാണ് പ്രതി ഇന്നലെ പിടിയിലാകുന്നത്. പ്രതികളുടെ കൈവശം നിന്ന് 10 പവന്റെ സ്വർണവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |