തിരുവനന്തപുരം: പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ 22 മുതൽ 27 വരെ 'ശാസ്ത്രീയമായ പശു പരിപാലനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. പരിശീലനത്തിനെത്തുന്നവർ ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പുകൾ ഹാജരാക്കണം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 20 രൂപ ഫീസടച്ച് ഇന്ന് രജിസ്റ്റർ ചെയ്യാം. വിവശവിവരങ്ങൾക്ക് ഫോൺ : 0471 - 2440911.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |