SignIn
Kerala Kaumudi Online
Saturday, 20 April 2024 6.17 AM IST

രാഷ്‌‌‌ട്ര നിർമ്മാണം വാചകമടിയല്ല: പ്രധാനമന്ത്രി

modi

ന്യൂഡൽഹി: വലിയ വാചകമടി നടത്തുന്നവരിൽ പലർക്കും രാഷ്‌ട്ര നിർമ്മാണത്തിനുള്ള ദീർഘവീക്ഷണമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെക്കുറിച്ച് ശ്രദ്ധയില്ലാത്തവർക്ക് വർത്തമാനമോ ഭാവിയോ പ്രശ്‌നമില്ലെന്നും അവർ വലിയ കാര്യങ്ങൾ സംസാരിക്കുമെന്നും പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പനാജിയിൽ ജൽ ജീവൻ മിഷന്റെ കീഴിൽ സംഘടിപ്പിച്ച 'ഹർ ഘർ ജൽ ഉത്സവ്' വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജല സംരക്ഷണത്തിൽ കേന്ദ്ര സർക്കാരിന് വലിയ കാഴ്ചപ്പാടുണ്ട്. ജലസുരക്ഷാ പദ്ധതികൾക്കായി സർക്കാർ എട്ടു വർഷമായി അക്ഷീണം പ്രയത്‌നിക്കുകയാണ്. എല്ലാം ദീർഘവീക്ഷണത്തോടെയാണ് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.