SignIn
Kerala Kaumudi Online
Saturday, 20 July 2019 1.03 PM IST

തിരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എമ്മിന് തിരുത്ത്,​ തോൽവിയെക്കുറിച്ച് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്ന് വി.എസ്.

vs-

ഹരിപ്പാട്: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായി മുൻമുഖ്യമന്ത്രിയും സി,​.പി.എമ്മിന്റെ മുതി‌ർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദൻ. ദുരാചാരങ്ങൾ ഉള്ള കാലത്ത് ഇടതുപക്ഷം മുന്നേറുകയാണ് ചെയ്തത്. യാഥാസ്ഥിതികത്വം നിഷ്പ്രഭമാക്കാൻ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് കഴിയുന്നുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്നും വി എസ് കൂട്ടിച്ചേർത്തു.

ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.. തോൽവിക്ക് തൊടുന്യായം കണ്ടെത്തുന്നത് ശരിയല്ല. . ശബരിമല യുവതീപ്രവേശം തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ പൊതുവിലയിരുത്തൽ. തോൽവിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും വി.എസ് പറഞ്ഞു. ചെങ്ങളത്തു രാമകൃഷ്ണപിള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഹരിപ്പാട് പ്രസംഗിക്കുകയായിരുന്നു വി.എസ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOKSABHA ELECTION, CPM, LDF, VS ACHUTHANANDAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.