കൊച്ചി: എഴുത്തുകാരിയെ കടന്നു പിടിച്ച കേസിൽ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രന് കോഴിക്കോട് അഡി.സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി.ഈ കേസിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയത് നിലനിൽക്കില്ലെന്നും മുൻകൂർ ജാമ്യം നൽകിയത് തെറ്റായ നടപടിയാണെന്നും ഹർജിയിൽ പറയുന്നു.കൊയിലാണ്ടിയിൽ രണ്ടു വർഷം മുൻപ് നടന്ന സാഹിത്യക്യാമ്പിൽ മറ്റൊരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിലും കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |