മാന്നാർ: ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി മാന്നാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെത്തുടർന്ന് പിടിച്ചെടുക്കുകയും ആദ്യഘട്ടമെന്ന നിലയിൽ കടഉടമകൾക്ക് താക്കീത് നൽകുകയും ചെയ്തു. കടകളുടെ ശുചിത്വം, ലൈസൻസ് എന്നിവയും പരിശോധിച്ചു. പരിശോധനകൾ കർശനമായി തുടരുമെന്നും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ വൻ തുക പിഴ ഈടാക്കിയുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് സുനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |