അമ്പലപ്പുഴ : മഹിളാ ജനതാദൾ (എൽ.ജെ.ഡി.) ജില്ലാ പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ജി.ശശിധരപ്പണിക്കർ അധ്യക്ഷനായി. മഹിളാ ജനത സംസ്ഥാന ട്രഷറർ കാവ്യ പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, മോഹൻ സി.അറുവന്തറ, എസ്. സ്മിത മുണ്ടകത്തിൽ, ഉഷാകുമാരി ആർ.അറുവന്തറ, എ.ഡി.അജിതകുമാരി, സിന്ധു, ശ്രീകല അനുരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. സിന്ധു(പ്രസിഡന്റ്.), എസ്. സ്മിത മുണ്ടകത്തിൽ(വൈസ് പ്രസിഡന്റ്.), എ.ഡി. അജിതകുമാരി കരുമാടി (ജനറൽ സെക്രട്ടറി.), വി.ആർ. വത്സല(സെക്രട്ടറി.), ശ്രീകല (ജോയിന്റ്സെക്രട്ടറി.), അഡ്വ.നിഷ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |