പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വല്ലന, തുമ്പമൺ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരെയും നഴ്സുമാരെയും കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. തുമ്പമണ്ണിൽ ഡോക്ടറുടെയും നഴ്സിന്റെയും ഒരോ ഒഴിവും വല്ലന സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ ഒരു ഡോക്ടറുടെ ഒഴിവുമുണ്ട്. ഈ മാസം 27 വരെ കുളനടയിൽ പ്രവർത്തിക്കുന്ന പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04734260314
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |