ആലപ്പുഴ: ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി.
എന്നാൽ, യാതൊരു അറിയിപ്പും കൂടാതെ ജില്ലയിലെ എം.പിമാരുടെ അസാന്നിദ്ധ്യത്തിൽ അവലോകന യോഗം വിളിച്ച കേന്ദ്രമന്ത്രിയുടെ നടപടിയിൽ എ.എം.ആരിഫ് എം.പി പ്രതിഷേധിച്ചു. ജനപ്രതിനിധികളെ ഒഴിവാക്കി എല്ലാ പദ്ധതികളുടെയും നേതൃത്വം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ്, പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത മന്ത്രി യോഗം വിളിച്ചത്. പ്രതിഷേധം ഫോണിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചെങ്കിലും ലോക് സഭ സ്പീക്കർ അടക്കമുള്ളവരെ പരാതി അറിയിക്കുമെന്നും ആരിഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |