SignIn
Kerala Kaumudi Online
Friday, 19 April 2024 3.01 PM IST

പുലിക്കളിക്ക് മെയ്യെഴുത്തുമായി സുരേഷ്‌ഗോപി

1
കു​ട്ടി​പ്പു​ലി​ക്ക് ​ക​ണ്ണെ​ഴു​തി​... ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ​ ​നാ​ടും​ ​ന​ഗ​ര​വും​ ​ഒ​രു​ങ്ങി. ശ​ക്ത​ൻ​ ​പു​ലി​ക്ക​ളി​ ​സം​ഘത്തിന്റെ മെയ്യെഴുത്ത് കുട്ടിപ്പുലിക്ക് ചായമിട്ട് സു​രേ​ഷ് ​ഗോ​പി​ ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ഓണാഘോഷത്തിന്റെ വരവറിയിച്ച് പുലിക്കളിക്ക് മെയ്യെഴുത്തുമായി നടൻ സുരേഷ്‌ ഗോപി. ജവഹർ ബാലഭവനിൽ പുലിക്കളിയുടെ മെയ്യെഴുത്ത് സുരേഷ്‌ ഗോപി ഉദ്ഘാടനം ചെയ്തു. പുലിവേഷമിട്ടവരുടെ ദേഹത്ത് കണ്ണ് വരച്ചായിരുന്നു ഉദ്ഘാടനം. കുട്ടിപ്പുലിക്ക് മെയ്യെഴുത്ത് നടത്തിയാണ് തുടക്കം കുറിച്ചത്.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ മെയ്യെഴുത്ത് കാണാൻ എത്തിയിരുന്നു. നാലോണത്തിനാണ് ആയിരങ്ങൾ സാക്ഷിയായി തൃശൂർ നഗരത്തിൽ പുലിക്കളി അരങ്ങേറുന്നത്. പുലിക്കളിയുടെ അണിയറയിലെ ഒരുക്കങ്ങൾ ജനങ്ങൾക്ക് കാണുന്നതിന് ഇതാദ്യമായാണ് ശക്തൻ പുലിക്കളി സംഘത്തിന്റെ നേതൃത്വത്തിൽ മെയ്യെഴുത്ത് സംഘടിപ്പിച്ചത്.

പുതൂർക്കര സ്വദേശിയായ ആദിൻ അനുരാജ്, വെളിയന്നൂർ സ്വദേശികളായ കതിരേശൻ, പരമു പാട്ടുരായ്ക്കൽ സ്വദേശി സന്തോഷ് എന്നിവരാണ് പുലിവേഷമിട്ടത്. ചിത്രകാരൻമാരായ അശോകൻ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ എന്നിവരായ കലാമികവോടെ മെയ്യെഴുത്ത് നടത്തിയത്.

കൗൺസിലർ റെജി ജോയ് ചാക്കോള, അഡ്വ. ബേബി പി. ആന്റണി, കുട്ടപ്പൻ വെളിയന്നൂർ, പ്രകാശൻ പാട്ടുരായ്ക്കൽ, ബാലസു പൂങ്കുന്നം, രഘു കാനാട്ടുകര, സുഭാഷ് ആലപ്പാട്ട് പുതൂർക്കര, ടിജോ കാനാട്ടുകര, ജിമ്മി പാട്ടുരായ്ക്കൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.