തിരൂർ: നഗരസഭയിലെ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നത് കുറ്റമറ്റതാക്കാൻ ഇനി മൊബൈൽ ആപ് ളിക്കേഷൻ. ഇതിനായി വീടുകളിൽ ക്യൂ ആർ കോഡ് പതിക്കും. മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേന യുടെ പ്രവർത്തനം കാര്യക്ഷമമാക്കാനാണ് ഹരിതം എന്നപേരിൽ ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം ഏർപ്പെടുത്തിയത്.
നഗരസഭ 11ാം വാർഡിൽ ഫൈസലിന്റെ വീട്ടിൽ ക്യൂ ആർ കോഡ് സ്റ്റിക്കർ പതിച്ച് ചെയർപേഴ്സൺ എ.പി. നസീമ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സജ്ന അദ്ധ്യക്ഷത വഹിച്ചു.
മാലിന്യങ്ങൾ ശേഖരിക്കുന്ന വീടുകളുടെ വിവരവും നൽകാത്തവയുടെ വിവരവും കൃത്യമായി ലഭിക്കും. അവർ നൽകുന്ന യൂസർ ഫീ റെസീപ്റ്റും ഓൺലൈൻ വഴി ലഭിക്കും. സമ്പൂർണ്ണ മാലിന്യമുക്ത നഗരമാക്കി തിരൂരിനെ മാറ്റുകയാണ് ലക്ഷ്യം. തരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |