തിരുവനന്തപുരം: ആൾ ഇന്ത്യ പൊലീസ് നീന്തൽ മത്സരത്തിൽ കേരള പൊലീസിന് വീണ്ടും സ്വർണം. ഇന്നലെ രാവിലെ നടന്ന വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ ജോമി ജോർജ്ജാണ് (10 മിനിറ്റ് 7.09സെക്കന്റ്) സ്വർണം നേടിയത്.
ഈ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗങ്ങളിലും 4x50 മീറ്റർ മിക്സഡ് മെഡ്ലെ റിലേ മത്സരത്തിലും ജോമി സ്വർണം നേടിയിരുന്നു.
ബി.എസ്.എഫിന്റെ സുഖ്പ്രീത് കൗർ (11 മിനിറ്റ് 37.37 സെക്കന്റ്) വെള്ളിയും സി.ആർ.പി.എഫിന്റെ തമാലി നസ്കർ (11 മിനിറ്റ് 51.18 സെക്കന്റ്) വെങ്കലവും നേടി.
നീന്തൽ മത്സരത്തിൽ പുരുഷൻമാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ബി.എസ്.എഫിലെ മന്ദർ എ.ദിവാസ് (17 മിനിറ്റ് 34.68 സെക്കന്റ്) സ്വർണം നേടി .
സി.ആർ.പി.എഫിന്റെ മനു.ബി.എം (17 മിനിറ്റ് 43.26 സെക്കന്റ്) വെള്ളിയും കേരള പൊലീസിലെ ആർ.രാകേഷ് (17 മിനിറ്റ് 52.76 സെക്കന്റ് ) വെങ്കലവും നേടി.
200 മീറ്റർ ബാക്ക് സ്ട്രോക്ക് (പുരുഷവിഭാഗം)
അജയ് സിംഗ്, രാജസ്ഥാൻ - സ്വർണമെഡൽ (2 മിനിറ്റ് 18.87 സെക്കന്റ്).
രഞ്ജിത്ത്.എച്ച്.ആർ, കേരളാ പൊലീസ് - വെളളിമെഡൽ (2 മിനിറ്റ് 18.99 സെക്കന്റ്).
കിരൺ കുമാർ.എസ്.വി, സി.ആർ.പി.എഫ് - വെങ്കല മെഡൽ (2 മിനിറ്റ് 24.10 സെക്കന്റ്).
200 മീറ്റർ ബാക്ക് സ്ട്രോക്ക് (വനിതകൾ)
റിച്ചാ മിശ്ര, സി.ആർ.പി.എഫ്, സ്വർണ്ണമെഡൽ (2 മിനിറ്റ് 35.24 സെക്കന്റ്)
ഗ്രീഷ്മ. പി, കേരളാ പൊലീസ്, വെളളിമെഡൽ (2 മിനിറ്റ് 44.71 സെക്കന്റ്)
ടിനാ നസ്കർ, ബി.എസ്.എഫ്, വെങ്കല മെഡൽ (3 മിനിറ്റ് 4.22 സെക്കന്റ്)
50 മീറ്റർ ഫ്രീസ്റ്റൈൽ (വനിതകൾ)
പിയാലി സാന്ദ്ര, ബി.എസ്.എഫ് -സ്വർണമെഡൽ (28.58 സെക്കന്റ്)
ഗ്രീഷ്മ.പി, കേരളാ പൊലീസ് - വെളളിമെഡൽ (29.17 സെക്കന്റ്)
തമാലി നസ്കർ, സി.ആർ.പി.എഫ് - വെങ്കല മെഡൽ (32.44 സെക്കന്റ്)
50 മീറ്റർ ഫ്രീസ്റ്റൈൽ (പുരുഷവിഭാഗം)
അമൻ ഘായ്, പഞ്ചാബ് - സ്വർണമെഡൽ (24.88 സെക്കന്റ്)
അക്ഷയ് രാജ്.ആർ, സി.ഐ.എസ്.എഫ് - വെളളിമെഡൽ (24.89 സെക്കന്റ്)
സുഭജിത്ത് നസ്കർ, ബി.എസ്.എഫ് - വെങ്കല മെഡൽ (25.11 സെക്കന്റ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |