കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 22ന് ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പ്രത്യേക പരിഗണന നൽകുന്ന സർക്കാർ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കും.
കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, കുന്നത്തൂർ ബ്ലോക്ക് ഓഫീസ്, കൊട്ടാരക്കര മുനിസിപ്പാലിറ്റി, ചാത്തന്നൂർ, പത്തനാപുരം, അഞ്ചൽ ബ്ലോക്ക് ഓഫീസുകൾ എന്നിവിടങ്ങളിലാണ് പ്രതിഷേധ സമരം. ജില്ലാ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.
യോഗത്തിൽ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. ജില്ലാ പ്രസിഡന്റ് ബൈജു, സെക്രട്ടറി ദിലീപ്, സംസ്ഥാന സെക്രട്ടറി സുനിൽദത്ത്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ടി.പ്രദീപ്, ഗോപി, വെളിയം സുരേഷ്, പ്രഹ്ളാദൻ, ഷിബി രാജേന്ദ്രപ്രസാദ്, പവനൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |