SignIn
Kerala Kaumudi Online
Friday, 29 March 2024 6.22 PM IST

കിളിമഞ്ചാരോയിൽ സെൽഫിയെടുക്കാം, ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്യാം !

kilimanjaro

ഡൊഡോമ : കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ കൊടുമുടിയെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമഞ്ചാരോയിലേക്ക് നിരവധി സഞ്ചാരികളാണ് പ്രതിവർഷമെത്തുന്നത്. എന്നാൽ കിളിമഞ്ചാരോയുടെ ഏറ്റവും മുകളിലെത്തി ഒരു സെൽഫിയെടുത്ത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യണമെന്ന് കരുതിയാൽ ഒരുപക്ഷേ നടക്കില്ലായിരുന്നു. പക്ഷേ, ഇനി അതിന് കഴിയും. കിളിമഞ്ചാരോയുടെ 12,200 അടി ഉയരത്തിൽ വരെ ഹൈ‌സ്പീഡ് ഇന്റർനെറ്റ് കണക്ടിവിറ്റി സ്ഥാപിച്ചിരിക്കുകയാണ് സർക്കാർ. ടാൻസാനിയ ടെലികമ്മ്യൂണിക്കേഷൻസ് കോർപ്പറേഷനാണ് ബ്രോഡ്‌ബാൻഡ് സർവീസ് നടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ കൊടുമുടിയുടെ ഏറ്റവും മുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് രാജ്യത്തെ ഇൻഫർമേഷൻ വകുപ്പ് മന്ത്രി നേപ് ന്യൂയീ പറയുന്നു. സന്ദർശകർക്ക് ഓൺലൈനിലൂടെ ചിത്രങ്ങളും മറ്റും ഷെയർ ചെയ്യുന്നതിനും ആശയവിനിമയം നടത്തുന്നതിനുമൊപ്പം ഡിജിറ്റൽ നാവിഗേഷൻ, കാലാവസ്ഥ ടൂളുകൾ എന്നിവ ഉപയോഗിക്കാനും കഴിയും. യുനെസ്കോ പൈതൃക കേന്ദ്രമായ കിളിമഞ്ചാരോയുടെ തെക്കൻ ഭാഗത്ത് കേബിൾ കാർ സർവീസ് സ്ഥാപിക്കാനുള്ള പദ്ധതി 2019ൽ സർക്കാർ അവതരിപ്പിച്ചിരുന്നെങ്കിലും പരിസ്ഥിതി സംഘടനകളിൽ നിന്നും പർവതാരോഹകരിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. 19,341 അടിയാണ് കിളിമഞ്ചാരോയുടെ ഉയരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.