തൃശൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷം ഡി.സി.സിയിൽ പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിൽ നിലവിളക്ക് കൊളുത്തി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, എൻ.കെ. സുധീർ, സി.എസ്. ശ്രീനിവാസൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്, സി.സി. ശ്രീകുമാർ, എ. പ്രസാദ് , ഐ.പി. പോൾ, സി.ഒ. ജേക്കബ്, കെ.എഫ്. ഡൊമിനിക്, കെ.എച്ച്. ഉസ്മാൻ ഖാൻ, സജീവൻ കുരിയച്ചിറ, സജിപോൾ മാടശ്ശേരി, സി.ഐ. സെബാസ്റ്റ്യൻ, ലീലാമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |