തൃശൂർ: ജലജീവൻ മിഷൻ പദ്ധതിയിലൂടെ 245 ലക്ഷം ചെലവിട്ട് പുത്തൂർ പഞ്ചായത്തിലെ ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊന്നൂക്കര ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് അംഗങ്ങളായ പി.എസ്. ബാബു, ജോസഫ് ടാജറ്റ്, സിനി പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.