SignIn
Kerala Kaumudi Online
Wednesday, 29 March 2023 12.48 PM IST

കടകളിൽ നിരോധിത പ്ലാസ്റ്റിക് കണ്ടെത്തി.

plastic

കോട്ടയം . തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിലെ 26 ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യസ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തി. മുളക്കുളം ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വാണിജ്യ സ്ഥാപനത്തിൽ നിന്ന് 2500 രൂപ പിഴ ഈടാക്കി. 66 ഗ്രാമപഞ്ചായത്തുകളിൽ 73 സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 172 വാർഡുകളിൽ പരിശോധന നടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഫീൽഡ് ഇൻസ്പെക്ഷൻ മൊബൈൽ ആപ്പിന്റെ സഹായത്തോടെയായിരുന്നു പരിശോധന. കുറിച്ചി, ഭരണങ്ങാനം ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യസ്ഥാപനങ്ങൾക്കു കാരണം കാണിക്കൽ നോട്ടീസും മറ്റു ഗ്രാമപഞ്ചായത്തുകളിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് താക്കീതും നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.