കോട്ടയം . മദ്യപിച്ച് ബഹളംവച്ചതിനെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച കേസിൽ 4 പേർ പിടിയിൽ. എരുമേലി വണ്ടൻ പതാൽ അരീക്കൽ വീട്ടിൽ വിഷ്ണുരാജൻ (21), എരുമേലി വണ്ടൻ പതാൽ പ്ലാന്റേഷൻ ഭാഗത്ത് കണ്ണങ്കേരിൽ വീട്ടിൽ സുധനീഷ് (20), എരുമേലി വണ്ടൻ പതാൽ കരയിൽ മൂന്നു സെന്റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രഞ്ജിത്ത് (21), എരുമേലി വണ്ടൻ പതാൽ കരയിൽ പ്ലാന്റേഷൻ ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രഞ്ജിത്ത് രാജൻ (26) എന്നിവരാണ് പിടിയിലായത്. ഇവർ കഴിഞ്ഞദിവസം പ്ലാന്റേഷൻ ഭാഗത്തുള്ള യുവതിയുടെ വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയും പരസ്പരം ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. മുണ്ടക്കയം എസ് എച്ച് ഒ ഷൈൻ കുമാറിന്റെ നേതൃത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |